ഈ വർഷത്തെ പരിസ്ഥിതി ദിനം വ്യത്യസ്തമായി. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ 'തിങ്ക് ഈറ്റ് സേവ്' കാമ്പയിന് ഇണങ്ങുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്തത്. UNEPയുടെ പ്രചാരണചിത്രത്തെ റീ-ഡിസൈൻ ചെയ്തു. മേയ് രണ്ടാം വാരം നടന്ന വേനല്ക്കക്കാല ക്ളാസിലെ തീരുമാനപ്രകാരം പത്താം ക്ളാസ് വിദ്യാർത്ഥിനികളായ പാർവതി അനിലും ശബ്നയും ചിത്രത്തെ പുനഃക്രമീകരിച്ചു. UNEP ചിത്രത്തിലുള്ള ഫോർക്കിനെ നമ്മുടെ സാഹചര്യത്തിനിണങ്ങുന്ന പ്ലാവിലക്കരണ്ടിയാക്കി മാറ്റി.
രണ്ടാം ക്ളാസ് അദ്ധ്യാപിക ബീന ടീച്ചർ പുനഃക്രമീകരിച്ച പ്രചാരണമുദ്ര പ്രകാശനം ചെയ്തു. പത്താം ക്ളാസ് വിദ്യാർത്ഥിനി ആര്യ ചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. ഈ കാമ്പയിന്റെ തുടർ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
![]() |
| പുനഃക്രമീകരിച്ച പ്രചാരണമുദ്ര ബീന ടീച്ചർ പ്രകാശനം ചെയ്യുന്നു |
![]() | |
| പാർവതിയും ശബ്നയും പ്രചാരണമുദ്ര പ്രദര്‍ശിപ്പിക്കുന്നു |
![]() |
| പുനഃക്രമീകരിച്ച പ്രചാരണമുദ്ര |
![]() |
| ആര്യ ചന്ദ്രൻ പ്രബന്ധം അവതരിപ്പിക്കുന്നു |
![]() |
| UNEP യുടെ പ്രചരണമുദ്ര |





കൊള്ളാം! നന്നായിട്ടുണ്ട്.
ReplyDelete