ഗവ. ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിലെ ഈ വർഷത്തെ വായനദിനം 'ടോട്ടോചാൻ ദിന'മായി മാറി. അജി ജാസ്മിൻ ടീച്ചർ ‘ടോട്ടോചാൻ’ പുസ്തകം
പരിചയപ്പെടുത്തി. വിവിധ ഗ്രൂപ്പുകൾ ‘ടോട്ടോചാൻ’ വായിക്കുകയും വായനാനുഭവം
പങ്കുവയ്ക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ളബ് സംഘടിപ്പിച്ച പരിപാടി ഒന്നാം കാസ് അദ്ധ്യാപിക സീന ഉദ്ഘാടനം ചെയ്തു.
ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികളായ
എ. എം. ശങ്കരിയും ഗ്രീഷ്മ ജോസും നേതൃത്വം നല്കി.



No comments:
Post a Comment