Social Icons

Thursday, 1 August 2013

ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ



ജൂലൈ 31ന് 3 മണിക്ക് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പ്രിയപ്പെട്ട, സ്കൂളിലെ സ്റ്റാഫായ ഗീതയാന്റിയാണ് ക്ലാസ്സെടുത്തത്. 9 ബിയിലെ ശ്യാമ ഗീതയാന്റിയെ സ്വാഗതം ചെയ്തു.

പഴയ കാലത്തുള്ള ഭക്ഷണരീതികളെക്കുറിച്ചായിരുന്നു ക്ലാസ്സെടുത്തത്. കുറച്ച് ധാന്യങ്ങളും കൂടുതല്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളുമായിരുന്നു മുന്‍കാലങ്ങളില്‍ പ്രധാനമായും കഴിച്ചിരുന്നത്. പച്ചക്കറികള്‍ക്ക് പകരം കിഴങ്ങുകള്‍ക്കും ഇലക്കറികള്‍മായിരുന്നു പ്രാധാന്യം. ആദിവാസികളുടെ ഭക്ഷണരീതിയെക്കുറിച്ചും പറഞ്ഞു. ധാരാളം കാട്ടുകിഴങ്ങുകളാണ് അവര്‍ കഴിച്ചിരുന്നത്. നെടുവന്‍, നൂലി, കാച്ചില്‍ ,  ചീനിക്കിഴങ്ങ്, ചേമ്പ്, ചേന, മരിച്ചിനി എന്നിവയായിരുന്നു പ്രധാനപ്പെട്ട കിഴങ്ങുകള്‍ . എലി, പെരുച്ചാഴി, ഈയല്‍ എന്നിവയെ ഭക്ഷണമാക്കിയിരുന്നു.

സാധാരണ ദിവസങ്ങളില്‍ കഞ്ഞിയും കിഴങ്ങുമായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ ഓണത്തിന് സദ്യയുണ്ടാവും. അതുപോലെ കൃഷിയായിരുന്നു അന്നത്തെ പ്രധാന തൊഴില്‍ . കാര്‍ത്തികയ്ക്ക് സന്ധ്യനേരത്ത്‌ വൃക്ഷങ്ങള്‍ക്കെല്ലാം വെളിച്ചം കാണിക്കുമായിരുന്നു. ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളെ ഉണക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.

സ്വന്തം അനുഭവങ്ങളും ഓര്‍മകളും ചുരുങ്ങിയ സമയം കൊണ്ട് ഗീതയാന്റി ഞങ്ങളുമായി പങ്കുവച്ചു. 3 .45ന് ക്ലാസ് അവസാനിച്ചു. 9 ബിയിലെ ജിത്ത് എസ് തമ്പി നന്ദി പറഞ്ഞു.

ഞങ്ങള്‍ക്ക് ഈ ക്ലാസ്  'ഭക്ഷ്യശേഖരണത്തില്‍ നിന്ന്‍ ഭക്ഷ്യോത്പാദനത്തിലേക്ക്' എന്ന അദ്ധ്യായത്തിന്റെ തുടര്‍പ്രവര്‍ത്തനമായി മാറി.

                                                                                        അന്‍സിയ (9 എ)
  ആനി എസ്. ബി. രാജ് (9 എ)

No comments:

Post a Comment

 

*txt

.

Wikipedia

Search results

*txt

.

test blog

*txt

.