Social Icons

Saturday, 12 October 2013

ഏഴാം ക്ലാസ്സുകാർക്കൊപ്പം ബാലചന്ദ്രൻ സാർ

സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ച 
പ്രത്യേക പരിപാടി







Thursday, 1 August 2013

ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ



ജൂലൈ 31ന് 3 മണിക്ക് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പ്രിയപ്പെട്ട, സ്കൂളിലെ സ്റ്റാഫായ ഗീതയാന്റിയാണ് ക്ലാസ്സെടുത്തത്. 9 ബിയിലെ ശ്യാമ ഗീതയാന്റിയെ സ്വാഗതം ചെയ്തു.

പഴയ കാലത്തുള്ള ഭക്ഷണരീതികളെക്കുറിച്ചായിരുന്നു ക്ലാസ്സെടുത്തത്. കുറച്ച് ധാന്യങ്ങളും കൂടുതല്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളുമായിരുന്നു മുന്‍കാലങ്ങളില്‍ പ്രധാനമായും കഴിച്ചിരുന്നത്. പച്ചക്കറികള്‍ക്ക് പകരം കിഴങ്ങുകള്‍ക്കും ഇലക്കറികള്‍മായിരുന്നു പ്രാധാന്യം. ആദിവാസികളുടെ ഭക്ഷണരീതിയെക്കുറിച്ചും പറഞ്ഞു. ധാരാളം കാട്ടുകിഴങ്ങുകളാണ് അവര്‍ കഴിച്ചിരുന്നത്. നെടുവന്‍, നൂലി, കാച്ചില്‍ ,  ചീനിക്കിഴങ്ങ്, ചേമ്പ്, ചേന, മരിച്ചിനി എന്നിവയായിരുന്നു പ്രധാനപ്പെട്ട കിഴങ്ങുകള്‍ . എലി, പെരുച്ചാഴി, ഈയല്‍ എന്നിവയെ ഭക്ഷണമാക്കിയിരുന്നു.

സാധാരണ ദിവസങ്ങളില്‍ കഞ്ഞിയും കിഴങ്ങുമായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ ഓണത്തിന് സദ്യയുണ്ടാവും. അതുപോലെ കൃഷിയായിരുന്നു അന്നത്തെ പ്രധാന തൊഴില്‍ . കാര്‍ത്തികയ്ക്ക് സന്ധ്യനേരത്ത്‌ വൃക്ഷങ്ങള്‍ക്കെല്ലാം വെളിച്ചം കാണിക്കുമായിരുന്നു. ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളെ ഉണക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.

സ്വന്തം അനുഭവങ്ങളും ഓര്‍മകളും ചുരുങ്ങിയ സമയം കൊണ്ട് ഗീതയാന്റി ഞങ്ങളുമായി പങ്കുവച്ചു. 3 .45ന് ക്ലാസ് അവസാനിച്ചു. 9 ബിയിലെ ജിത്ത് എസ് തമ്പി നന്ദി പറഞ്ഞു.

ഞങ്ങള്‍ക്ക് ഈ ക്ലാസ്  'ഭക്ഷ്യശേഖരണത്തില്‍ നിന്ന്‍ ഭക്ഷ്യോത്പാദനത്തിലേക്ക്' എന്ന അദ്ധ്യായത്തിന്റെ തുടര്‍പ്രവര്‍ത്തനമായി മാറി.

                                                                                        അന്‍സിയ (9 എ)
  ആനി എസ്. ബി. രാജ് (9 എ)

Friday, 12 July 2013

ജനസംഖ്യാദിനം 2013

സാമൂഹ്യശാസ്ത്ര ക്ലബ്‌  ജൂലൈ 12 നു ലോക ജനസംഖ്യാ ദിനം ആചരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സ്കൂളില്‍ നടത്തിയ ജനസംഖ്യാ സര്‍വേയുടെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. 
പത്താം ക്ലാസ്സിലെ 'ഇന്ത്യ : മാനവിക ഭൂപടം' എന്ന അധ്യായത്തിന്റെ മുന്നൊരുക്കമായാണ് സര്‍വ്വേ നടത്തിയത്. അഞ്ജന എ. ബി. സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ വൈശാഖ് വി അദ്ധ്യക്ഷനായി. ആനന്ദ് എം സ്വാഗതവും ആമിന എ നന്ദിയും പറഞ്ഞു.






Friday, 28 June 2013

think eat save campaign

unep യുടെ പോസ്റ്റര്‍
REDUSE YOUR FOODPRINT
ഭക്ഷണപ്പുരയില്‍ കാംപൈന്‍
ക്ലാസ്സുകളില്‍ കാംപൈന്‍നടത്തുന്നു

കാംപൈന്‍ തുടരുന്നു...

സാമൂഹ്യ സേന

സാമൂഹ്യശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹ്യസേന  
ജീവശാസ്ത്ര അദ്ധ്യാപകന്‍ 
സന്ദീപ്‌ ഉദ്ഘാടനംചെയ്തു. 
അമല (8 ബി) അധ്യക്ഷയായി. 
പഞ്ചമി (10 എ) സ്വാഗതവും 
മിഥുന്‍ സുരേഷ് (10 ബി) നന്ദിയും പറഞ്ഞു.

"ചിന്തിക്കൂ.ഭക്ഷിക്കൂ.സംരക്ഷിക്കൂ" കാമ്പയിന്റെ  തുടര്‍ പരിപാടികള്‍ക്കായി ഓരോ ക്ലാസ്സില്‍ നിന്നും നാല് കുട്ടികളെ വീതം സാമൂഹ്യസേനയിലേക്ക്  തിരഞ്ഞെടുത്തു.

 

സാമൂഹ്യ സേന ഉദ്ഘാടനം



Wednesday, 19 June 2013

വായനദിനം ടോട്ടോചാൻ ദിനമായി


ഗവ. ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിലെ ഈ വർഷത്തെ വായനദിനം 'ടോട്ടോചാൻ ദിന'മായി മാറി.  അജി ജാസ്മിൻ ടീച്ചർ  ‘ടോട്ടോചാൻ’ പുസ്തകം പരിചയപ്പെടുത്തി. വിവിധ ഗ്രൂപ്പുകൾ ‘ടോട്ടോചാൻ’   വായിക്കുകയും വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ളബ് സംഘടിപ്പിച്ച പരിപാടി ഒന്നാം കാസ് അദ്ധ്യാപിക സീന ഉദ്ഘാടനം ചെയ്തു.
 ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികളായ 
എ. എം. ശങ്കരിയും ഗ്രീഷ്മ ജോസും നേതൃത്വം നല്കി.




Tuesday, 18 June 2013

ഗ്രന്ഥശാലയിൽ


വായനാവാരാചരണത്തിന്റെ ഭാഗമായി  സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ ‘ഗ്രന്ഥശാലയിൽ’ എന്ന പരിപാടി നടത്തി. യു. പി വിഭാഗം കുട്ടികൾക്ക് ഗ്രന്ഥശാല പരിചയപ്പെടുത്തിക്കൊണ്ട് ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ദൃശ്യ പി. ആർ, മോനിഷ് എം എന്നിവർ ക്ളാസ്സെടുത്തു. സ്കൂൾ ലൈബ്രറിയിൽ നടന്ന ക്ളാസ് സ്റ്റാഫ് സെക്രട്ടറി എൻ. ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജു. എസ് അദ്ധ്യക്ഷനായി. സാഹിറ എൻ. എൽ. സ്വാഗതവും വിജയ് പി. എം. നന്ദിയും പറഞ്ഞു








Monday, 17 June 2013

ജസ്നയെ അനുമോദിച്ചു

എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി. എ. ഉത്തമന്റെ ഒർമയ്ക്കായി 
പി. എ. ഉത്തമൻ കൂട്ട് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മലയാളം കയ്യൊപ്പ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ജസ്നയ്ക്ക് സമ്മാനം. വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ചു കുട്ടികൾക്കാണ്‌ സമ്മാനം ലഭിച്ചത്. പി എ ഉത്തന്റെ ചരമദിനമായ ജൂൺ 10 നു നെടുമങ്ങാട്ടു നടന്ന അനുസ്മരണ യോഗത്തിൽ വച്ച് കുരീപ്പുഴ ശ്രീകുമാറിൽനിന്ന് ജസ്ന സമ്മാനം സ്വീകരിച്ചു.


സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ജസ്നയെ അനുമോദിച്ചു. അനഘ (8 ബി) അദ്ധ്യക്ഷയായ യോഗത്തില്‍ നന്ദന സതീഷ്‌ (9 സി), അഖില്‍ (10 ബി) എന്നിവര്‍ സംസാരിച്ചു. ആമിന (8 എ) സ്വാഗതവും ആദിത്യ കൃഷ്ണന്‍ (8 സി) നന്ദിയും പറഞ്ഞു.








Thursday, 13 June 2013

ബാലവേല വിരുദ്ധ ദിനാചരണം

ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിജൂൺ12ന്‌ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ‘സമൂഹം, വിദ്യാർത്ഥികൾ, അദ്ധ്വാനം’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ ജോസ് വിഷയം അവതരിപ്പിച്ചു. ആനി, ശങ്കരി, അഖില എന്നിവർ സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു.

Wednesday, 12 June 2013

think. eat. save campaign

പരിസ്ഥിതിദിന പരിപാടിയുടെ തുടർച്ചയായി ഭക്ഷണം പാഴാക്കുന്നതിനെതിരെ ജൂൺ 10നു ക്ലാസ്സ്തല കാമ്പയിൻ നടത്തി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രചരണ  പരിപാടി എൻ. സി. സി അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ സാർ  ഉദ്ഘാടനം ചെയ്തു. അശ്വനി ഉണ്ണി അദ്ധ്യക്ഷയായ യോഗത്തിൽ അരവിന്ദ് സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

Monday, 10 June 2013

THINK.EAT.SAVE.



ഈ വർഷത്തെ പരിസ്ഥിതി ദിനം വ്യത്യസ്തമായി. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ 'തിങ്ക് ഈറ്റ് സേവ്' കാമ്പയിന്‌ ഇണങ്ങുന്ന വിധമാണ്‌ പരിപാടി  ആസൂത്രണം ചെയ്തത്. UNEPയുടെ പ്രചാരണചിത്രത്തെ റീ-ഡിസൈൻ ചെയ്തു. മേയ് രണ്ടാം വാരം നടന്ന വേനല്ക്കക്കാല ക്ളാസിലെ തീരുമാനപ്രകാരം പത്താം  ക്ളാസ് വിദ്യാർത്ഥിനികളായ പാർവതി അനിലും ശബ്നയും ചിത്രത്തെ പുനഃക്രമീകരിച്ചു.  UNEP ചിത്രത്തിലുള്ള ഫോർക്കിനെ നമ്മുടെ സാഹചര്യത്തിനിണങ്ങുന്ന പ്ലാവിലക്കരണ്ടിയാക്കി മാറ്റി.

    രണ്ടാം ക്ളാസ് അദ്ധ്യാപിക ബീന ടീച്ചർ പുനഃക്രമീകരിച്ച പ്രചാരണമുദ്ര പ്രകാശനം ചെയ്തു. പത്താം ക്ളാസ് വിദ്യാർത്ഥിനി ആര്യ ചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. ഈ കാമ്പയിന്റെ തുടർ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

പുനഃക്രമീകരിച്ച പ്രചാരണമുദ്ര ബീന ടീച്ചർ പ്രകാശനം ചെയ്യുന്നു

പാർവതിയും ശബ്നയും പ്രചാരണമുദ്ര പ്രദര്‍ശിപ്പിക്കുന്നു




പുനഃക്രമീകരിച്ച പ്രചാരണമുദ്ര


ആര്യ ചന്ദ്രൻ പ്രബന്ധം അവതരിപ്പിക്കുന്നു 

UNEP യുടെ പ്രചരണമുദ്ര


സാമൂഹ്യശാസ്ത്ര ക്ളബ്‌ ഉദ്ഘാടനം


സാമൂഹ്യശാസ്ത്ര ക്ളബിന്റെ ഉദ്ഘാടനം ജൂൺ 6 ന്‌ നടന്നു. കഴിഞ്ഞ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യർത്ഥികളാണ്‌ ക്ളബ്‌ ഉദ്ഘാടനം ചെയ്തത്‌. അനന്തു എ. എസ്‌, ഷരോൺ എം. ബി, സുർജിത്‌ എസ്‌. ജെ, മുഹമ്മദ്‌ ഷാൻ എൻ. എസ്‌, ശ്രീജിത്‌ എസ്‌, രാഹുൽ ആർ. എസ്,  അഭിരാമി എസ്‌. എസ്‌, അശ്വതി ആർ, അശ്വതി. എസ്‌, ജീന എ, ആതിര ജി. എസ്‌ എന്നിവർ ചേർന്ന്‌ ഉദ്ഘാടനം ചെയ്തു.
   
സീനിയർ അസിസ്റ്റന്റ് വേണുഗോപാൽ സാറും ഗണിതാദ്ധ്യാപിക ജ്യോതി ടീച്ചറും സംസാരിച്ചു
    ആരതി ജി. എം അദ്ധ്യക്ഷയായ യോഗത്തിൽ ഗ്രീഷ്മ ജോസ് സ്വാഗതവും അമല അനീഷ നന്ദിയും പറഞ്ഞു.




സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപീകരണം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം ജൂൺ നാലിന്‌ നടന്നു. കഴിഞ്ഞ വർഷത്തെ ക്ലബ്ബ് ലീഡർമാരായ ആരതി, ശബ്ന, അരുൺ എന്നിവർ ക്ലബ്ബ്  രൂപീകരണത്തിന്‌ നേതൃത്വം നൽകി. പ്രതിനിധികളെ തെരഞ്ഞെടുത്തു. ആസിയാമോൾ, അക്ഷയ്, മീനു സുരേഷ്, വിഷ്ണു എന്നിവരെ ഈ വർഷത്തെ ലീഡർമാരായി തെരഞ്ഞെടുത്തു.

    ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് മേരിക്കുട്ടി ടീച്ചർ നിർവഹിച്ചു. വേനൽക്കാല അനുഭവങ്ങൾ പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.
    എട്ടാം ക്ലാസ് വിദ്യാർത്ഥി മോനിഷ് വനയാത്രയുടെ അനുഭവം പങ്കിട്ടു. ആനയെപ്പേടിച്ച് ഏറുമാടത്തിനുള്ളിൽ രാത്രി കഴിഞ്ഞതിനെക്കുറിച്ച് മോനിഷ് വിവരിച്ചു.
  
    പത്താം ക്ലാസ് വിദ്യാർത്ഥിനി റസിയ ചലച്ചിത്രോൽസവത്തിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചു. റെഡ് ബലൂൺ എന്ന ചലച്ചിത്രത്തെക്കുറിച്ചാണ്‌ റസിയ പറഞ്ഞത്.

    പത്തു ദിവസത്തെ ക്യാമ്പ് അനുഭവമാണ്‌ ഒൻപതാം ക്ലാസ്  വിദ്യാർത്ഥിനി  ആമിനാ ബീഗം പങ്കുവച്ചത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഓഡിഷനു പോയപ്പോഴുണ്ടായ അനുഭവം ശങ്കരി പങ്കുവച്ചു.

    വിജിൻ വിൻസന്റ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ വൃന്ദ സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു.

SOCIAL SCIENCE CLUB 2013- 2014




Executive Members

10 A - Devu M Krishna
10 B - Asiya Mol A S
10 C - Anand A S
9 A  - Aneesh
9 B  - Akshay
9 C  - Meenu Suresh
8 A  - Abhirami
8 B  - Amala M
8 C  - Vishnu M S
8 D  - Sruthy
7 A  - Karuna
7 B  - Vaishna
6a n
6b n
5 A  - Sreejith S
5 B  - Amal Krishna S
4 Shahina

LEADERS
Asiya Mol   (10 B)
Akshay       (9 B)
Meenu Suresh (9C)
Vishnu ( 8C)
 

*txt

.

Wikipedia

Search results

*txt

.

test blog

*txt

.