വായന വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ് ഡിജിറ്റൽ പുസ്തകപ്രദർശനം സംഘടിപ്പിച്ചു. മലയാളത്തിലെയും ലോക ഭാഷകളിലെയും ആദ്യകാല പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ഗുട്ടൻബർഗ് ബൈബിൾ, ജംഗമ അച്ചുകൾ ഉപയോഗിച്ച് ലോകത്ത് ആദ്യമായി പ്രിന്റ് ചെയ്യപ്പെട്ടതെന്നു കരുതുന്ന കൊറിയൻ പുസ്തകം ജിക്ജി എന്നിവ കുട്ടികൾ പരിചയപ്പെട്ടു. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട സസ്യശാസ്ത്ര ഗ്രന്ഥം ഹോർത്തുസ് മലബാറികൂസിന്റെ ആദ്യ പതിപ്പുകളും അവയിലെ മലയാള മുദ്രണവും പരിചയപ്പെടുത്തി. "സാധ്യമായ എല്ലാ ആര്യലിപികളും ആദ്യമായി അച്ചടിയിലെത്തിയ"തെന്നു പരാമർശിക്കപ്പെടുന്ന, ക്ലമന്റ് പിയാനിയസിന്റെ മലയാള ലിപികളെക്കുറിച്ചുള്ള കൃതിയായ 'ആൽഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും സിവേ സംസ്കൃതോനിക്കും', സമ്പൂർണ്ണമായി മലയാളത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം'തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തി. കഴിഞ്ഞ കൊല്ലം ശബ്ദതാരാവലിയുടെ ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ് പുറത്തിറക്കിയ ഡിജിറ്റൽ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങളും പ്രദർശിപ്പിച്ചു.
No comments:
Post a Comment