രണ്ടാമത്തെ ഉച്ചഭക്ഷണ ചർച്ച സംഘടിപ്പിച്ചത് ഞങ്ങളുടെ ക്ലാസ്സാണ്.2018 ജൂലൈ 25നായിരുന്നു ആ ചർച്ച. ഞങ്ങൾക്ക് പഠിക്കാനുള്ള ഒരു പാഠഭാഗത്തെയാണ് ഞങ്ങൾ ചർച്ചയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ നാലാം യൂണിറ്റായ 'നമ്മുടെ ഗവണ്മെന്റി'നെ ആസ്പദമാക്കിയായിരുന്നു ഞങ്ങൾ ചർച്ച സംഘടിപ്പിച്ചത്. എട്ടാം ക്ലാസ്സിലെ മറ്റു ഡിവിഷനുകളിൽ നിന്നുള്ള കൂട്ടുകാർക്കൊപ്പം ഒൻപതിലെയും പത്തിലെയും കുറച്ച് കുട്ടികളും ഈ ചർച്ചയിൽ പങ്കെടുക്കുന്നതിന് ഉച്ചഭക്സ്ക്ഷണവുമായി ഞങ്ങളുടെ ക്ലാസ്സിൽ വന്നു. ഇവരെല്ലാം പെൺകുട്ടികളായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നിവയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. യൂത്ത് പാർലമെന്റിന്റെ വീഡിയോ ഞങ്ങൾ കണ്ടിരുന്നതിനാൽ പാർലമെന്റ് പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നത് ഉച്ചഭക്ഷണ ചർച്ചയെ കൂടുതൽ സജീവമാക്കി എന്നു പറയാം. എട്ട് സി ക്ലാസ്സിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ലഭിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും ധനബില്ലുമൊക്കെ ചർച്ചയിൽ വന്നു. നല്ല ഒരു ഉച്ചഭക്ഷണ ചർച്ചയാണ് ഞങ്ങളുടെ ക്ലാസ്സ് സംഘടിപ്പിച്ചത്.
ഗൗരിപ്രിയ
8 ബി ക്ലാസ്സ്

No comments:
Post a Comment