നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത് പരിസ്ഥിതിദിനത്തിലാണ്. ജൂൺ 5ന് സ്കൂളിലെ ആദ്യകാലത്തെ പ്രധാനാധ്യാപകനായിരുന്ന ഗോപാലകൃഷ്ണപിള്ള സാറിന്റെ വീട്ടിൽ തേന്മാവിൻ തൈ നട്ടുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ടായിരുന്നതും ഇപ്പോൾ അത്യപൂർവ്വമായി മാറിക്കൊണ്ടിരിക്കുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'നാട്ടുമാവിന്റെ കൂട്ടുകാർ' എന്ന പരിപാടിയാണ് ഈ വർഷം നടത്തുന്നത്. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രവർത്തനം.
'നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ' എന്ന പേരിൽ കഴിഞ്ഞ വർഷം നാട്ടുമാവു സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്കൂളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ക്ലബ്ബിന്റെ പ്രവർത്തനം. ചിങ്ങമാസത്തിൽ ഒട്ടേറെ നവോത്ഥാന നായകർ ജനിച്ച മാസമായതിനാൽ ഈ മാസം നവോത്ഥാനമാസമായി ആചരിക്കുകയും നവോത്ഥാന നേതാക്കന്മാരുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുമാവിന്റെ തൈകൾ നട്ട് പരിപാലിക്കുന്നുമുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം.
(10 എ)