Social Icons

Monday, 8 January 2018

പത്രങ്ങളിലൂടെ: ശബ്ദതാരാവലി ശതാബ്ദി


ശബ്ദതാരാവലിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ് മലയാളത്തിലെ ആദ്യകാല ഗ്രന്ഥങ്ങൾ ഉൾപെടുത്തി 'ശബ്ദതാരാവലി ശതാബ്ദി സ്മരണിക' പുറത്തിറക്കി. ഡിജിറ്റൈസേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നുള്ളത് ഈ പ്രവർത്തനത്തിന്റെ പ്രധാന ആശയമായിരുന്നു. ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ (8, 9 ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും 10 ബിയിലെ കുട്ടികളും) ഈ ശേഖരത്തിലെ ഗ്രന്ഥങ്ങളും അവയുടെ സവിശേഷതയും കണ്ടറിയുകയും സ്മരണികയെക്കുറിച്ചുള്ള സംവാദം സംഘടിപ്പിക്കുകയും ചെയ്തു. ഈ സ്മരണികയ്ക്കുറിച്ച് വിവിധ പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം... 



ശതാബ്ദി പരിപാടികളെക്കുറിച്ച്  DECCAN CHRONICLE പ്രസിദ്ധീകരിച്ച വാർത്ത




Monday, 1 January 2018

ശബ്ദതാരാവലി ഗ്രന്ഥശാല: ശ്രീകണ്ഠേശ്വരത്തിന് ആദരപൂർവം...

P.K. Sudhi, Indian Express, iemalayalam, Sabdatharavali

നമ്മുടെ സ്കൂൾ ലൈബ്രറിക്ക്  'ശബ്ദതാരാവലി ഗ്രന്ഥശാല' എന്നു പേരു നൽകിക്കൊണ്ടാണ് ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ളയോടും ശബ്ദതാരാവലിയോടുമുള്ള ആദരവ് നാം പ്രകടിപ്പിച്ചത്. 2017 നവംബറിൽ ഒരുമാസം നീണ്ടുനിന്ന വ്യത്യസ്ത പരിപാടികളോടെ ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു. ശബ്ദതാരാവലി പ്രസിദ്ധീകരിച്ചുതുടങ്ങിയത് 1917 നവംബർ 13ന് (1093 തുലാം 28) ആയിരുന്നു. അതിന്റെ നൂറാം വാർഷികമായ 2017 നവംബർ 13ന് (1193 തുലാം 28) ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലായ ഐ ഇ മലയാളത്തിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

പി.കെ. സുധി എഴുതിയ ആ ലേഖനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക




 

*txt

.

Wikipedia

Search results

*txt

.

test blog

*txt

.