Social Icons

Friday, 10 November 2017

'കഥനം' പരിപാടി തുടങ്ങി


         ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'കഥനം' എന്ന പേരിൽ കഥ പറയൽ പരിപാടി തുടങ്ങി. പാർവതി കുര്യാക്കോസിന്റെ 'കത്തനാരും കൂട്ടുകാരും' എന്ന കഥ പറഞ്ഞ് എം. എസ്. അനാമിക പരിപാടി ഉദ്ഘാടനം ചെയ്തു. നന്ദന എസ്. എസ് അവതാരകയായി.  ഒരു മാസം നീണ്ടുനിൽക്കുന്ന ശബ്ദതാരാവലി ശതാബ്ദി ആഘോഷങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

        ദിനവും ഒരു കഥ പറയുന്ന 'കഥനം', ശബ്ദതാരാവലിയിലെ തിരഞ്ഞെടുത്ത പദങ്ങൾ, പുസ്തകചർച്ച, ഡിജിറ്റൽ മലയാളത്തെക്കുറിച്ചുള്ള അവതരണങ്ങൾ, പ്രാചീന മലയാള ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തൽ, പൊതുസഞ്ചയത്തിലുള്ള ഗ്രന്ഥങ്ങളുടെ പ്രചരണം, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

Wednesday, 8 November 2017

ശബ്ദതാരാവലി : ശതാബ്ദി ആഘോഷം




കേരളപ്പിറവിയും ശബ്ദതാരാവലിയുടെ ശതാബ്ദിയും

മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ കേരളപ്പിറവി ദിനാചരണം ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കൂടിയായി മാറി. 2017 നവംബർ 1ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി എസ്.അസ്ന മാതൃഭാഷയിൽ കയ്യൊപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ക്ലാസ്സുകളിലെ കുട്ടികളും അദ്ധ്യാപകരും മാതൃഭാഷയിൽ കയ്യൊപ്പിട്ട്  മലയാളത്തിന് ആദരവേകി.

'നാടിനൊപ്പം ഭാഷയ്ക്കൊപ്പം' എന്ന പേരിൽ മലയാളത്തിന്റെ നിഘണ്ടു ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഭാഷാധിഷ്ഠിത കർമപരിപാടികൾക്ക് സാമൂഹ്യശാസ്ത്ര ക്ലബ് തയാറാക്കി.പ്രാചീനകൃതികളുടെ പ്രചാരണം, ഡിജിറ്റൽ മലയാളത്തിന് സംഭാവന നല്‍കിയവരെ പരിചയപ്പെടുത്തൽ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി സംസ്‌കാര പഠനം തുടങ്ങിയ പ്രവർത്തനങ്ങൾ മാസാചരണത്തിന്റെ ഭാഗമായിരിക്കും.

 എം.എസ്.അനാമിക അധ്യക്ഷയായി. പ്രധാനാധ്യാപിക കെ.എസ്.ജയശ്രീ, കെ.എം.നന്ദനകൃഷ്ണൻ, എസ്.സുരഭി എന്നിവർ സംസാരിച്ചു.



Monday, 16 October 2017

ശബ്ദതാരാവലി ലൈബ്രറി ഉദ്ഘാടനം ചെയ്തു


മലയാളിയുടെ സാംസ്കാരിക പൊതുസ്വത്തായ ശബ്ദതാരാവലിയുടെ പേരിൽ ഒരു ഗ്രന്ഥശാല. കേരളത്തിൽ ആദ്യമായാണ് ഒരു സ്കൂൾ ലൈബ്രറിക്ക് ഒരു ഗ്രന്ഥത്തിന്റെ പേരു നല്കുന്നത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയ്ക്കുള്ള പുതുതലമുറയുടെ ആദരവാണ് കൃതിയുടെ നൂറാം വർഷം പേരിടലിലൂടെ നിർവഹിക്കപ്പെട്ടിരിക്കുന്നത്.
2017 ഒക്റ്റോബർ 5 ലോക അദ്ധ്യാപകദിനത്തിൽ എഴുത്തുകാരൻ പി കെ സുധി സ്കൂൾ ലൈബ്രറിച്ചുമരിൽ 'ശബ്ദതാരാവലി ഗ്രന്ഥശാല' എന്നെഴുതിക്കൊണ്ടാണ് നാമകരണം ചെയ്തത്.

2012 മുതൽ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് അദ്ദേഹത്തിന്റെ ജന്മദിനം ഭാഷാപ്രവർത്തനദിനമായി ആചരിക്കുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ പേരുവിളി.

Monday, 19 June 2017

സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനം - 2017

മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിലെ 
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 
2017 ജൂൺ 16 ന് 
സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. 
പൂർവവിദ്യാർത്ഥികളായ 
ശങ്കരി എ എം, ദൃശ്യ പി ആർ എന്നിവർ ചേർന്ന്
 ക്ലബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.


Tuesday, 28 March 2017

തണ്ണീർത്തടദിനാചരണം

 തണ്ണീർത്തടദിനാചരണം: വീഡിയോ


 ഇന്ത്യയിലെ റാംസർ സൈറ്റുകൾ>> RAMSAR SITES


ഇന്ത്യയിലെ റാംസർ സൈറ്റുകൾ പട്ടിക>> Ramsar


 തണ്ണീർത്തടദിനാചരണം: വീഡിയോ


 

Monday, 27 February 2017

ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ജന്മദിനം/ ഭാഷാപ്രവർത്തന ദിനം: വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ





ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ജന്മദിനം 2013 മുതൽ മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിൽ ഭാഷാപ്രവർത്തന ദിനമായി ആചരിക്കുന്നു. ശബ്ദതാരാവലിയെ അടിസ്ഥാനമാക്കി അന്യഭാഷാപദ നിഘണ്ടു, നാട്ടുഭാഷാ നിഘണ്ടു, പ്രാദേശിക സ്ഥലനാമ ഡയറക്ടറി, ലിപി നിർമ്മാണ പ്രവർത്തനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ  കുട്ടികളുടെ പൻഹാളിത്തത്തിൽ നടത്തി. ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ഏക സ്മാരകം സ്ഥിതി ചെയ്യുന്ന ശ്രീകണ്ഠേശ്വരത്തെ കുട്ടികളുടെ പാർക്കിൽ ഒരു ലൈബ്രറി സംവിധാനം കൂടി ഉൾക്കൊള്ളിക്കണമെന്നും  അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി കേരളത്തിലെ സർവകലാശാലകളിൽ ഭാഷാ പഠന വിഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും സ്കൂൾ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 27ന് ശ്രീകണ്ഠേശ്വരം കുട്ടികളുടെ പാർക്കിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു (2016). വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഇവിടെ കാണാം
 

*txt

.

Wikipedia

Search results

*txt

.

test blog

*txt

.