Friday, 12 December 2014
Thursday, 11 December 2014
ഭാഷാപ്രവർത്തനദിനം
മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ജന്മദിനം ഭാഷാപ്രവർത്തന ദിനമായി ആചരിച്ചു. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയെ മാതൃകയാക്കി കുട്ടികൾ 'നാട്ടുഭാഷാ നിഘണ്ടു' തയ്യാറാക്കി. നെടുമങ്ങാട് താലൂക്കിൽ പ്രചാരത്തിലുള്ളതും പ്രചാരത്തിലുണ്ടായിരുന്നതുമായ നാടൻ പദങ്ങൾ ശേഖരിച്ചാണ് നിഘണ്ടു തയ്യാറാക്കിയത്. ഡി.വിൻസിനു നൽകി ഡോ. ബി. ബാലചന്ദ്രൻ നിഘണ്ടു പ്രകാശനം ചെയ്തു.
ഒൻപതാം ക്ലാസിലെ 'ഭാഷ, കല, ദർശനം' എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി സംഘടിപ്പിച്ച പരിപാടിയിൽ ഭാഷ, മറുഭാഷ, നാട്ടറിവ്, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു.
ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന പ്രമേയം പാസാക്കി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ സ്മരണയ്ക്കായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ആമിന സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു.
Friday, 8 August 2014
ജോൺ ലെനന്റെ ഗാനമാലപിച്ച് ഹിരോഷിമാദിനാചരണം
2014
ആഗസ്റ്റ്
6
ഹിരോഷിമദിനം
മുപ്പതിലേറെ ഭാഷകളിൽ 'സമാധാനം' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തവണ ഹിരോഷിമദിനം ആചരിച്ചത്.
മുപ്പതിലേറെ ഭാഷകളിൽ 'സമാധാനം' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തവണ ഹിരോഷിമദിനം ആചരിച്ചത്.
ഒന്നാം
ലോകയുദ്ധത്തിന്റെ നൂറാം
വാർഷികത്തോടനുബന്ധിച്ചു
നടത്തിയ ക്യാമ്പിൽ ജോൺ ലെനന്റെ
'Give Peace A Chance' എന്ന യുദ്ധവിരുദ്ധ ഗാനം
കുട്ടികൾ പുനർനിർമ്മിച്ചിരുന്നു.
ഈ ഗാനത്തിലെ
'All we are saying is give peace a chance' എന്ന പ്രധാന വരികൾ അതേപടി
നിലനിർത്തിക്കൊണ്ടാണ് ഗാനം
പുനഃസൃഷ്ടിച്ചത്. ഈ ക്യാമ്പിൽ
പങ്കെടുത്ത വിദ്യാർത്ഥികളുടെ
നേതൃത്വത്തിൽ ഒന്നു മുതൽ
പത്തു വരെയുള്ള എല്ലാ
ക്ലാസ്സുകളിലും ഹിരോഷിമദിനാചരണത്തിനു
മുന്നോടിയായി ക്ലാസ്സ്തല
കാമ്പയിൻ നടത്തുകയും 'All we are saying is give peace a chance' എന്ന
വരികൾ എല്ലാ കുട്ടികളെക്കൊണ്ടും
ചൊല്ലി പഠിപ്പിക്കുകയും
ചെയ്തു.
ഹിരോഷിമദിനമായ
ബുധനാഴ്ച രാവിലെ 11
മണിക്ക്
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും
ഗ്രൗണ്ടിൽ സമ്മേളിക്കുകയും
പ്ലക്കാർഡുകളേന്തി 'Give Peace A Chance' എന്ന
യുദ്ധവിരുദ്ധഗാനം ആലപിക്കുകയും
ചെയ്തു.
സാമൂഹ്യശാസ്ത്ര
ക്ലബ്ബിന്റെ നേതൃത്വത്തിലാണ്
ദിനാചരണം സംഘടിപ്പിച്ചത്.
Monday, 4 August 2014
Thursday, 17 July 2014
ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ: UNEPയോടൊപ്പം ഒരു വർഷം
ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ കാമ്പൈൻ അവസാനിച്ചത് വ്യത്യസ്തതയോടെയാണ്.
ഒരു കൊല്ലക്കാലം നീണ്ടുനിന്ന ഒരു പ്രവർത്തനം...
ഒരു കൊല്ലക്കാലം നീണ്ടുനിന്ന ഒരു പ്രവർത്തനം...
കഴിഞ്ഞ കൊല്ലത്തെ പ്രവർത്തനത്തെക്കുറിച്ച്
ഡെക്കാൻ ക്രോണിക്കിളിലെ വാർത്ത.

Tuesday, 1 July 2014
കേരളത്തിൽ ഗോതമ്പ് വിളയുമോ?
കേരളത്തിൽ ഗോതമ്പ് വിളയുമോ?
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
പാഠപുസ്തകത്തിലെ ഈ ചോദ്യത്തിന് ജോസഫ് ആന്റണി എഴുതിയ
ഈ ലേഖനം വായിച്ച് മറുപടി കണ്ടെത്താം...

(1993 മെയ് 16-ന്റെ മാതൃഭൂമി (Mathrubhumi) വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍)
പത്താംതരം പാസ്സായ രണ്ടേരണ്ടു പേര്‍; പഞ്ചായത്തിലാകെ ഒരേയൊരു കക്കൂസ്! കേരളീയത കണികാണാത്ത ഒരു കേരളഗ്രാമത്തിലൂടെ....
ക്ഷേത്രഗണിത ആകൃതിയില്‍ ചെങ്കുത്തായ മലനിരകള്‍. മലഞ്ചെരുവുകളില്‍ ചിതറിക്കിടക്കുന്ന ഗോതമ്പുവയലുകളു (wheat fields)ടെ ചതുരങ്ങള്‍.

Saturday, 7 June 2014
Subscribe to:
Comments (Atom)